കർക്കടക വാവ് ; തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ
കർക്കടക വാവിന് തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പിതൃമോക്ഷത്തിനായി ബലി തർപ്പണത്തിന് എത്തിയത് ആയിരങ്ങൾ .രാവിലെ 4 മണിമുതൽ ബലി തർപ്പണ ചടങ്ങുകൾ തുടങ്ങിയിരുന്നു.
പിണ്ഡ കുളത്തിൽ 42 ആളുകൾക്ക് ഒരുമിച്ച് ബലിയിടാനുള്ള സംവിധാനം ഈ പ്രാവിശ്യം ഒരുക്കിയിരുന്നു. ഉണ്ണിഞാറക്കാട് , ബാബു ഞാറക്കാട്, വിനായകൻ ഞാറക്കാട്, ശ്രീഹരി എന്നിവരുടെമുഖ്യകാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത് . മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ ആളുകൾ ഈ പ്രാവിശ്യം പിതൃതർപ്പണം നടത്താൻ ക്ഷേത്രത്തിൽ എത്തിയിരുന്നു .
തളിപ്പറമ്പ് : കർക്കടക വാവിന് തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പിതൃമോക്ഷത്തിനായി ബലി തർപ്പണത്തിന് എത്തിയത് ആയിരങ്ങൾ .രാവിലെ 4 മണിമുതൽ ബലി തർപ്പണ ചടങ്ങുകൾ തുടങ്ങിയിരുന്നു. മനുഷ്യൻ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളിൽ ഒന്നാണ് പിതൃ യജ്ഞം. പിതൃക്കൾക്ക് പുണ്യത്തിന്റെ കർക്കടകത്തിലെ പ്രധാന ആചാരമായ ബലി തർപ്പണ ചടങ്ങുകൾക്കായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രമായ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയത് ആയിരങ്ങളാണ്.
പിണ്ഡ കുളത്തിൽ 42 ആളുകൾക്ക് ഒരുമിച്ച് ബലിയിടാനുള്ള സംവിധാനം ഈ പ്രാവിശ്യം ഒരുക്കിയിരുന്നു. ഉണ്ണിഞാറക്കാട് , ബാബു ഞാറക്കാട്, വിനായകൻ ഞാറക്കാട്, ശ്രീഹരി എന്നിവരുടെമുഖ്യകാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത് . മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ ആളുകൾ ഈ പ്രാവിശ്യം പിതൃതർപ്പണം നടത്താൻ ക്ഷേത്രത്തിൽ എത്തിയിരുന്നു .
അടിയന്തിര സഹായത്തിനായി ഫയർഫോഴ്സ്,പോലീസ്, മെഡിക്കൽ ടീം എന്നിവരുടെ സഹായവും ഒരുക്കിയിരുന്നു. ക്ഷേത്രത്തിൽ എത്തിച്ചേരുന്നവർക്ക് രാവിലെ 8 മണി മുതൽ ലഘുഭക്ഷണവും ഒരുക്കി . രാവിലെ മുതൽ തന്നെ മഴ കുറവായതും പിതൃദർപണത്തിനെത്തിന് ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ആശ്വാസമായി.