ശിവന്റെ മൂന്നാം കണ്ണില്‍ നിന്ന് ജനിച്ച ഭഗവാൻ..മദ്യം സമർപ്പിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും..

വ്യത്യസ്തമായ നിരവധി ആചാര അനുഷ്ടാനങ്ങൾ ഉള്ള ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതിലൊന്നാണ് കാശിയിലെ കാലഭൈരവ ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിൽ മദ്യം കഴിച്ച് പ്രവേശിക്കരുതെന്നും പരിസര പ്രദേശങ്ങളിൽ മദ്യം വിൽക്കരുതെന്നും പറയുമ്പോൾ ഈ ക്ഷേത്രത്തിൽ മദ്യം സമർപ്പിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും എന്നാണ് വിശ്വാസം..
 

വ്യത്യസ്തമായ നിരവധി ആചാര അനുഷ്ടാനങ്ങൾ ഉള്ള ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതിലൊന്നാണ് കാശിയിലെ കാലഭൈരവ ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിൽ മദ്യം കഴിച്ച് പ്രവേശിക്കരുതെന്നും പരിസര പ്രദേശങ്ങളിൽ മദ്യം വിൽക്കരുതെന്നും പറയുമ്പോൾ ഈ ക്ഷേത്രത്തിൽ മദ്യം സമർപ്പിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും എന്നാണ് വിശ്വാസം..ക്ഷേത്രപരിസരത്ത് നിരവധി മദ്യ സ്റ്റാളുകളും പ്രവർത്തിക്കുന്നു..

ക്ഷേത്രത്തിന് പുറത്തുള്ള ഈ കടകളില്‍ വൈനോ വിസ്‌കിയോ ഒക്കെയാണ് വില്‍ക്കുന്നത്. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഭക്തര്‍ ഇവിടെ നിന്ന് മദ്യം വാങ്ങുന്നു. കാലഭൈരവ ക്ഷേത്രത്തില്‍ ഭൈരവന് ഭക്തര്‍ പ്രസാദമായി മദ്യം അര്‍പ്പിക്കുന്നു. മദ്യം അര്‍പ്പിക്കുന്ന ഭക്തര്‍ക്ക് ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. 

ക്ഷേത്രപാലകന്‍ കാലഭൈരവന്‍ ഉത്തര്‍പ്രദേശിലെ വാരണാസി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് കാലഭൈരവ ക്ഷേത്രം. വാരണാസിയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണ് ഇത്. ശിവന്റെ ഉഗ്രരൂപമായ കാലഭൈരവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. ആരെയെങ്കിലും നിഗ്രഹിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് ശിവന്‍ ഈ രൂപം സ്വീകരിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. 

ശിവന്റെ പ്രിയപ്പെട്ട നഗരമായിരുന്നു കാശി. അതിനാല്‍ ശിവന്‍ കാലഭൈരവനെ ആ പ്രദേശത്തിന്റെ തലവനായി നിയമിച്ചു. കാശിയിലെ ജനങ്ങളെ ശിക്ഷിക്കാന്‍ കാലഭൈരവനും അവകാശമുണ്ടെന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍, ഭൈരവന്റെ വാഹനമായ നായയുടെ മുകളില്‍ നില്‍ക്കുന്ന കാലഭൈരവന്റെ ഒരു വെള്ളി വിഗ്രഹമുണ്ട്.

പ്രസാദമായി മദ്യം വൈന്‍ അല്ലെങ്കില്‍ വിസ്‌കി രൂപത്തില്‍ മദ്യം പ്രസാദമായി നല്‍കുന്ന ഇന്ത്യയിലെ ഒരു നിഗൂഢ ക്ഷേത്രമാണ് ഇത്. വാരണാസിയിലെ കാലഭൈരവ നാഥ ക്ഷേത്രത്തിനു പുറത്ത് നിരവധി ക്ഷേത്രം രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും വൈകുന്നേരം 4:30 മുതല്‍ രാത്രി 9:30 വരെയും തുറന്നിരിക്കും.

പ്രവേശന കവാടത്തില്‍ നിന്ന് തന്നെ ഭക്തര്‍ക്ക് ഭൈരവ പ്രതിഷ്ഠ കാണാം. ക്ഷേത്രത്തിന്റെ അകത്തെ ശ്രീകോവിലിലേക്കുള്ള പ്രവേശനം ക്ഷേത്രത്തിന്റെ പുറകുവശത്താണ്, പൂജാരികള്‍ക്ക് മാത്രമേ ഇതിലൂടെ പ്രവേശിക്കാന്‍ കഴിയൂ. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നാണ് ഭഗവാന്‍ കാലഭൈരവന്‍ ജനിച്ചതെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ ഉത്ഭവം കാലഭൈരവ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ഇപ്പോഴത്തെ ക്ഷേത്രം പതിനേഴാം നൂറ്റാണ്ടില്‍ പണിതതാണ് എന്ന് രേഖകളുണ്ട്. ഉത്തരേന്ത്യയിലെ ഇസ്ലാമിക അധിനിവേശത്താല്‍ പഴയ ക്ഷേത്രം നശിപ്പിക്കപ്പെട്ടുവെന്നും പതിനേഴാം നൂറ്റാണ്ടില്‍ ഇത് പുനര്‍നിര്‍മിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു.