പത്മനാഭസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം ജനുവരി 8 മുതൽ 14 വരെ 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകം 2026 ജനുവരി 8 മുതൽ 14 വരെ നടക്കും. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ. എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് കളഭാഭിഷേകം നടക്കുക. കളഭാഭിഷേകത്തിനൊപ്പം 14ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കുന്നതാണ്

 

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകം 2026 ജനുവരി 8 മുതൽ 14 വരെ നടക്കും. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ. എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് കളഭാഭിഷേകം നടക്കുക. കളഭാഭിഷേകത്തിനൊപ്പം 14ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാടായി നടത്തുന്നതിനുള്ള ബുക്കിംഗ് നടക്കുന്നുവെന്ന് എകസിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വിശദവിവരങ്ങൾ ടെമ്പിൾ വെബ്സൈറ്റിലും, മതിലകം ഓഫീസിലും ലഭിക്കുമെന്ന് അറിയിച്ചു.


08.01.2026 മുതൽ 14.01.2026 വരെ വെളുപ്പിന് 3:30ന് നിർമ്മാല്യ ദർശനം, അഭിഷേ കം, ദീപാരാധന എന്നീ ദർശനങ്ങൾക്ക് പുറമേ രാവിലെ 6:30 മുതൽ 7:00 വരെയും ശേഷം 3 മണി മുതൽ 9:15 വരെ കളഭാഭിഷേകവും ഉച്ച പൂജ കഴി ഞ്ഞ് 09.30 മണി മുതൽ 11.15വരെ അതു കഴിഞ്ഞ് ഉച്ചശീവേലിക്ക് ശേഷവും ഭക്ത‌ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതാണ്. 14ന് വൈകുന്നേരം ദർശനം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ മറ്റ് ദിവസങ്ങളിലെ വൈകുന്നേരത്തെ ദർശന സമയങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല.

വെബ്സൈറ്റ്: www.spst.in
ഫോണ്‍ നമ്പര്‍: 0471 2450233, 0471 2466830