കൈതപ്രം സോമയാഗം : നിറസാന്നിദ്യമായി നടി ജലജ ,അനുഭവം പങ്കുവച്ച് ഫ്രാൻസിൽ നിന്ന് എത്തിയ മൈത്രി

കണ്ണൂർ : ദേവഭൂമിയായ കൈതപ്രത്ത് ആറ് ദിവസമായി രാപ്പകൽ ഭേദമില്ലാതെ നടന്നു വന്ന സോമയാഗത്തിൽ ആദ്യവസാനം നിറസാന്നിധ്യമായി സിനിമാ നടിമാരായ ജലജയും മകൾ ദേവിയും.  
 
കണ്ണൂർ : ദേവഭൂമിയായ കൈതപ്രത്ത് ആറ് ദിവസമായി രാപ്പകൽ ഭേദമില്ലാതെ നടന്നു വന്ന സോമയാഗത്തിൽ ആദ്യവസാനം നിറസാന്നിധ്യമായി സിനിമാ നടിമാരായ ജലജയും മകൾ ദേവിയും.  

യാഗത്തിന്റെ ചടങ്ങുകൾ തുടങ്ങിയ 29ന് യജ്ഞ ഭൂമിയിലെത്തിയ ഇവർ വെള്ളിയാഴ്ച കഴിഞ്ഞ് മടങ്ങി. സദാസമയവും യാഗസ്ഥലത്ത് പ്രാർത്ഥനയോടെ ചെലവഴിച്ചും ഊട്ടിലെ ഭക്ഷണം കഴിച്ചും ഭക്തജനങ്ങൾകൊപ്പമാണിവർ. നിരവധി സിനിമകളിൽ നായിക വേഷമിട്ട ജലജയും മാലിക് സിനിമ ഫെയിം  മകൾ ദേവിയും യാഗത്തിന് എത്തിയവരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഫ്രാൻസിൽ നിന്നും സോമയാഗത്തിൽ പങ്കെടുക്കാൻ വന്ന യോഗ ടീച്ചർ ആയ മൈത്രിയും അവരുടെ അനുഭവം കേരള ഓൺലൈൻ ന്യൂസിനോട് പങ്കുവെച്ചു.(വീഡിയോ കാണാം)