കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യ കലശം ബ്രഹ്മകലശത്തോടെ സമാപിച്ചു
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന ദ്രവ്യ കലശം ശനിയാഴ്ച രാവിലെ ബ്രഹ്മകലശത്തോടെ സമാപിച്ചു.രാവിലെ ബ്രഹ്മകലശവും തുടർന്ന് അഭിഷേകവും നടന്നു.
Nov 8, 2025, 15:49 IST
മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന ദ്രവ്യ കലശം ശനിയാഴ്ച രാവിലെ ബ്രഹ്മകലശത്തോടെ സമാപിച്ചു.രാവിലെ ബ്രഹ്മകലശവും തുടർന്ന് അഭിഷേകവും നടന്നു. ബ്രഹ്മശ്രീ അണ്ടലാടി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.കലശത്തിന്റെ ഭാഗമായി എടക്കുട അനിൽ മാരാരും സംഘവും ശ്രീ കോവിലിന് മുന്നിൽ വലിയപാണി അവതരിപ്പിച്ചു.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ, മാനേജർ കെ ഉണ്ണികൃഷ്ണൻ, ക്ഷേത്രം സൂപ്രണ്ട് പി പി മീര, കെ വേണുഗോപാൽ,
ടി ബാബു എന്നിവരും ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.