കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശ ചടങ്ങുകൾക്ക് തുടക്കമായി
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശ ചടങ്ങുകൾക്ക് തുടക്കമായി. നവംബർ 3ന് രാവിലെ ബ്രഹ്‌മശ്രീ ആണ്ടലാടി മന പരമേശ്വരൻ (കുട്ടൻ) നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന ആചാര്യവരണം ചടങ്ങോടെയാണ് ദ്രവ്യകലശത്തിന് തുടക്കമായത്.
Nov 3, 2026, 16:32 IST
മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശ ചടങ്ങുകൾക്ക് തുടക്കമായി. നവംബർ 3ന് രാവിലെ ബ്രഹ്‌മശ്രീ ആണ്ടലാടി മന പരമേശ്വരൻ (കുട്ടൻ) നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന ആചാര്യവരണം ചടങ്ങോടെയാണ് ദ്രവ്യകലശത്തിന് തുടക്കമായത്.
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ്. രഞ്ജൻ, ദേവസ്വം മാനേജർ കെ. ഉണ്ണികൃഷ്ണൻ, ദേവസ്വം മേൽശാന്തി പുതുമനമഠം ഹരിദാസ് എമ്പ്രാന്തിരി, ദേവസ്വം എൻജിനീയർ കെ. വിജയകൃഷ്ണൻ, ക്ഷേത്രം സൂപ്രണ്ട് പി.പി. മീര എന്നിവർ പങ്കെടുത്തു.
ക്ഷേത്രം ജീവനക്കാരായ പി. വിജയൻ, സി. രവികുമാർ, ടി. ബാബു തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.