ദർശന പുണ്യം തേടി നടൻ  ദിലീപ്   ;തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ദർശന പുണ്യം തേടി സിനിമ താരം ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച രാവിലെ 9.30 ഓടെയാണ് നടൻ ക്ഷേത്രത്തിൽ എത്തിയത് .നടൻ പൊന്നിൽ കുടം വച്ച് തൊഴുതു.
 

കണ്ണൂർ :ദർശന പുണ്യം തേടി സിനിമ താരം ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച രാവിലെ 9.30 ഓടെയാണ് നടൻ ക്ഷേത്രത്തിൽ എത്തിയത് .നടൻ പൊന്നിൽ കുടം വച്ച് തൊഴുതു.

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ദിലീപ്  ദർശനം നടത്തിയിരുന്നു..രാവിലെ എട്ട്  മണിയോടെയാണ് താരം മുഴക്കുന്ന് ക്ഷേത്രത്തിൽ ദ‍ശനത്തിനെത്തിയത്

ത്രികാല പൂജ , നെയ്‌വിളക്ക് , പുഷ്പാഞ്ജലി  അടക്കം പ്രതേക വഴിപാടുകൾ നടത്തിയാണ്  മുഴക്കുന്ന ക്ഷേത്രത്തിൽ നിന്നും നടൻ മടങ്ങിയത് .ദീപക് , സുനിരാജ് എന്നിവരാണ് താരത്തിന്റെ കൂടെയുണ്ടായിരുന്നത് .