കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൽ  ഭക്തി സാന്ദ്രമായി നടയിൽ കലശം; കളിയാട്ടം ഡിസംബർ 25, 26 തീയ്യതികളിൽ

കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൻറെ സംരക്ഷകരായി അറിയപ്പെടുന്ന ക്ടാരങ്ങര ഭഗവതിയുടെയും ഉള്ളാറ്റിൽ ഭഗവതിയുടെയും തെയ്യങ്ങൾ കെട്ടിയാടുന്നതിന് മുന്നോടിയായി നടക്കുന്ന ചടങ്ങാണ് നടയിൽ കലശം.  തെയ്യത്തിന്റെ തുടക്കം കുറിക്കുന്ന ഈ ചടങ്ങ് നടക്കുന്നത് വൃശ്ചികം മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ചയാണ്.

 

തളിപ്പറമ്പ : കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൻറെ സംരക്ഷകരായി അറിയപ്പെടുന്ന ക്ടാരങ്ങര ഭഗവതിയുടെയും ഉള്ളാറ്റിൽ ഭഗവതിയുടെയും തെയ്യങ്ങൾ കെട്ടിയാടുന്നതിന് മുന്നോടിയായി നടക്കുന്ന ചടങ്ങാണ് നടയിൽ കലശം.  തെയ്യത്തിന്റെ തുടക്കം കുറിക്കുന്ന ഈ ചടങ്ങ് നടക്കുന്നത് വൃശ്ചികം മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ചയാണ്. ധനു (ഡിസംബർ 25, 26 തീയ്യതികളിൽ) മാസത്തിലാണ് കളിയാട്ടം നടക്കുന്നത്. 

 മഹാക്ഷേത്രങ്ങളിൽ,  അപൂർവ്വമായാണ് കളിയാട്ടങ്ങൾ നടക്കുന്നത്. അതുകൊണ്ടു തന്നെ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ടത്തിന് അതിയായ പ്രാധാന്യമുണ്ട്. ക്ടാരങ്ങര ഭഗവതി, ഉള്ളാറ്റിൽ ഭഗവതി, ബ്രഹ്മൻ, വിഷ്ണു, കുളത്തൂപേന, പുന്നച്ചേരി അമ്മ,  പാടേരി അമ്മ, ഭൂതത്താർ എന്നീ തെയ്യക്കോലങ്ങളാണ് കളിയാട്ട ദിവസം നടയിൽ കെട്ടിയാടുന്നത്. വൻ ജനാവലിയാണ് കളിയാട്ട ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നത്.