ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്കേറുന്നു
അഷ്ടമി രോഹിണി ദിനമായ ഇന്ന് പുലർച്ചെ മുതൽ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വൻ തിരക്ക് പ്രമാണിച്ച് രാവിലെ 6 മണി മുതൽ വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Sep 4, 2026, 11:56 IST
ഗുരുവായൂർ : അഷ്ടമി രോഹിണി ദിനമായ ഇന്ന് പുലർച്ചെ മുതൽ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വൻ തിരക്ക് പ്രമാണിച്ച് രാവിലെ 6 മണി മുതൽ വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാവിലെ 9 മണി മുതൽ പ്രസാദമൂട്ട് ആരംഭിച്ചു. അന്നലക്ഷ്മി ഹാൾ, ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദമൂട്ട് നടക്കുന്നത്. വിശേഷാൽ കാഴ്ചശീവേലി, ഉറിയടി നേർച്ച, സാംസ്കാരിക സമ്മേളനം എന്നിവയും നടന്നു. ശയനപ്രദക്ഷിണത്തിന് ഇന്ന് നിയന്ത്രണമുണ്ട്. ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.