ആറ്റുകാൽ പൊങ്കാല : അടുപ്പുകളിലേക്ക് തീപകർന്നു
ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പുകളിലേക്ക് തീ പകർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയിട്ടുള്ള ജനങ്ങൾ അവരുടെ പൊങ്കാല അടുപ്പിലേക്ക് തീ പടർന്നു. ആറ്റുകാൽ ക്ഷേത്ര മുറ്റം മുതൽ ഏകദേശം പത്തു കിലോമീറ്ററിലധികം ദൂരത്തിലാണ് അടുപ്പുകൾ ഒരുക്കിയത്. രാവിലെ ചടങ്ങുകൾ ആരംഭിച്ചു.

9.45 ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. നഗരത്തിൻ്റെ പല ഭാഗങ്ങളിലും പൊങ്കാലയോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും പരിപാടികളും ഉണ്ട്. വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച് കൊണ്ട് പൊങ്കാലയ്ക്കായി എത്തിയവരുടെ സുരക്ഷയും ഒരുക്കിയിരുന്നു.
ആരോഗ്യ വകുപ്പിൻ്റെ വിവധ സ്റ്റാളുകളും ഒരുക്കിയിരുന്നു. നാലായിരത്തോളം പൊലീസുകാരാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. കടുത്ത ചൂടിനെ അതിജീവിച്ചാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നത്. ഇന്നേ ദിവസം നഗരത്തിൽ എത്തുന്നവർക്കും മറ്റുള്ളവർക്കുമായി ശുദ്ധ ജലവും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ സുരക്ഷ സജ്ജീകരണങ്ങളും ഒരുക്കിയതായും പ്രതിനിധികൾ പറഞ്ഞു. ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ കുടിവെള്ളപ്പന്തൽ ഉൾപ്പെടെ നടത്തിയിട്ടുമുണ്ട്.