ഭക്തിസാന്ദ്രമായി ഇംഗ്ലണ്ടിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിലെ ആറ്റുകാൽ പൊങ്കാല

ഇംഗ്ലണ്ടിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല വിപുലമായി ആഘോഷിച്ചു. ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല വിപുലമായി ആഘോഷിച്ചു. കെന്റിലെ മെയ്ഡ്സ്റ്റോണിൽ രാവിലെ 9 മണിക്ക് അഷ്‍ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

 

 കെന്റ്  : ഇംഗ്ലണ്ടിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല വിപുലമായി ആഘോഷിച്ചു. കെന്റിലെ മെയ്ഡ്സ്റ്റോണിൽ രാവിലെ 9 മണിക്ക് അഷ്‍ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് മൃത്യുഞ്ജയ ഹോമവും ദേവീപൂജയും സഹസ്രനാമ അർച്ചനയും നടന്നു.രാവിലെ 9.45 ന് പൊങ്കാല അടുപ്പിലേക്ക് അഗ്‍നി പകർന്നു. ഉച്ചയ്ക്ക് 2.45 ന് പൊങ്കാല നിവേദ്യത്തോടെ മഹോത്സവത്തിന് പരിസമാപ്‍തിയായി.

വിശേഷാൽ പൂജകൾക്ക് അഭിജിത്ത്, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരർ, വടക്കേ വെളിയില്ലം വിഷ്ണു രവി എന്നിവർ പ്രധാന കാർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കാർമികത്വം വഹിച്ചു . ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.