ക്ഷേത്ര കലാരംഗത്തെ ബഹുമതി ; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ കലാരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ക്ഷേത്ര കലകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് നൽകി വരുന്ന പരമോന്നത ബഹുമതിയായ   രാജരാജേശ്വര കലാരത്ന പുരസ്കാരത്തിന് ( പട്ടും വളയും - 2026) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വ്യക്തികൾ / ക്ഷേത്ര കമ്മറ്റികൾ / സംഘടനകൾ   എന്നിവരുടെ നിർദ്ദേശങ്ങൾ ആയാണ്   സമർപ്പിക്കേണ്ടത്

 


തളിപ്പറമ്പ് : ക്ഷേത്ര കലകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് നൽകി വരുന്ന പരമോന്നത ബഹുമതിയായ   രാജരാജേശ്വര കലാരത്ന പുരസ്കാരത്തിന് ( പട്ടും വളയും - 2026) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വ്യക്തികൾ / ക്ഷേത്ര കമ്മറ്റികൾ / സംഘടനകൾ   എന്നിവരുടെ നിർദ്ദേശങ്ങൾ ആയാണ്   സമർപ്പിക്കേണ്ടത് (സ്പോൺസർഷിപ്പ്).  

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30. അപേക്ഷ ഫീസ് 3000/- രൂപ. അപേക്ഷാ ഫോമിനും വിശദാംശങ്ങൾക്കും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഹെഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.