ഏഴ് പതിറ്റാണ്ടിന്റെ ഭക്തിസമർപ്പണം ; 95-ാം വയസ്സിലും തൃച്ഛംബരം കൊടിക്കൂറ തുന്നുന്ന അച്യുത വാര്യർ

 തൃച്ചംബരം ക്ഷേത്ര മുറ്റത്തെ കൊടിമരത്തിൽ ഭഗവാന്റെ  കൊടിക്കൂറ വാനോളമുയരുമ്പോൾ  ആൾക്കൂട്ടത്തിനിടയിൽ വിറയ്ക്കുന്ന കൈകൾ കൂപ്പി നിൽക്കുന്നൊരു തൊണ്ണൂറ്റിയഞ്ച് കാരനെ നമുക്ക് കാണാം .  70വർഷത്തിലധികമായി  കൊടിയേറ്റത്തിന്റെ കൊടിക്കൂറ  തുന്നുന്ന അച്യുത വാര്യർ. ഒരായുസ്സിന്റെ സമർപ്പണം തന്നെയാണ് അച്യുതവാര്യർക്ക്  ഈ നിയോഗം.

പുത്തൻ തേമഠത്തിൽ അച്യുതൻ വാര്യരെ സംബന്ധിച്ച് കൊടിക്കുറ വെറുമൊരു പട്ടുതുണിയല്ല, വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഭക്തിയും സമർപ്പണവുമാണ്.   95-ാം വയസ്സിലും വിറയ്ക്കാത്ത മനസ്സോടെ തൃച്ഛംബരത്തപ്പന് കൊടിക്കൂറ തുന്നിയൊരുക്കുന്ന പുത്തൻ തേമഠത്തിൽ അച്യുത വാര്യർ ഇന്നും തൃച്ഛംബരത്തെ വികാരഭരിതമായ കാഴ്ചയാണ്. 73 വർഷത്തിലേറെയായി മുടങ്ങാതെ തുടരുന്ന ഈ പുണ്യകർമ്മം, ഇത്തവണ കൊടിയേറ്റ് കഴിഞ്ഞ് ഭക്തിനിർവൃതിയോടെ നോക്കിനിൽക്കുകയാണ് അച്യുത വാര്യർ

തൃച്ഛംബരം അമ്പലമുറ്റത്തെ കൊടിമരത്തിൽ ഭഗവാന്റെ കൊടിക്കൂറ ഉയരുമ്പോൾ അത് കണ്ട് കൈകൾ കൂപ്പി നിൽക്കുന്ന ഒരു 95 കാരനുണ്ട് . അദ്ദേഹമാണ് പുത്തൻ തേമഠത്തിൽ അച്യുത വാര്യർ.  കഴിഞ്ഞ 73 വർഷമായി കൊടിയേറ്റത്തിന്റെ  കൊടികൂറ തുന്നുന്നത് ഇദ്ദേഹമാണ്.

പുത്തൻ തേമഠത്തിൽ അച്യുതൻ വാര്യരെ സംബന്ധിച്ച് കൊടിക്കുറ വെറുമൊരു പട്ടുതുണിയല്ല, വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഭക്തിയും സമർപ്പണവുമാണ്.   95-ാം വയസ്സിലും വിറയ്ക്കാത്ത മനസ്സോടെ തൃച്ഛംബരത്തപ്പന് കൊടിക്കൂറ തുന്നിയൊരുക്കുന്ന പുത്തൻ തേമഠത്തിൽ അച്യുത വാര്യർ ഇന്നും തൃച്ഛംബരത്തെ വികാരഭരിതമായ കാഴ്ചയാണ്. 73 വർഷത്തിലേറെയായി മുടങ്ങാതെ തുടരുന്ന ഈ പുണ്യകർമ്മം, ഇത്തവണ കൊടിയേറ്റ് കഴിഞ്ഞ് ഭക്തിനിർവൃതിയോടെ നോക്കിനിൽക്കുകയാണ് അച്യുത വാര്യർ

 95-ാം വയസ്സിലും ഈ നിയോഗം പൂർത്തിയാക്കാൻ കഴിഞ്ഞത് ഭഗവാന്റെ വലിയ അനുഗ്രഹമെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ആറു പതിറ്റാണ്ട് മുൻപ് യാദൃശ്ചികമായി കൈവന്ന ആ പഴയ നിയോഗം ഇന്നൊരു വ്രതമാണ് അച്യുത വാര്യർക്ക്. ആറു ദിവസത്തെ കഠിനാധ്വാനവും കൃത്യമായ അളവുതൂക്കങ്ങളും തെറ്റാത്ത ഭക്തിയും ചേരുമ്പോഴാണ് തൃച്ഛംബരത്തെ കൊടിമരത്തിൽ കാറ്റിലാടാൻ ആ കൊടിക്കൂറ പാകമാകുന്നത്. 

<a style="border: 0px; overflow: hidden" href=https://youtube.com/embed/wcyQlF2JejY?autoplay=1&mute=1><img src=https://img.youtube.com/vi/wcyQlF2JejY/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="YouTube video player" width="560">

കൃഷ്ണന് ഗരുഡനും, ശാസ്താവിന് കുതിരയും, ഭഗവതിക്ക് സിംഹവും എന്ന കണക്കുകൾ വാര്യരുടെ വിരൽത്തുമ്പിൽ ഭദ്രം. കേരളത്തിലെ ക്ഷേത്രങ്ങളിൽ മാത്രമല്ല, ഡൽഹിയിലും ഗുജറാത്തിലും വരെ വാര്യർ തുന്നിയ ഈ ഭക്തിയുടെ അടയാളങ്ങൾ ഉയർന്നുപറക്കുന്നുണ്ട്. കാലം ശരീരത്തിന് മേൽ വാർദ്ധക്യത്തിന്റെ അവശതകൾ കോറിയിട്ടിട്ടുണ്ടെങ്കിലും കൊടിമര ചുവട്ടിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ആത്മനിർവൃതിയുടെ തിളക്കം മാത്രം.  ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഈ തുന്നൽവേല തുടരണമെന്നാണ് അദ്ദേഹത്തിന്റെ മോഹം.