രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ ആചാര്യന്മാരുടെ സംഗമവേദിയായി കണ്ണൂരിലെ മാണിക്യം കുടുംബം
രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ ആചാര്യന്മാരുടെ സംഗമ വേദിയായി കണ്ണൂർ കണ്ണപുരത്തെ മാണിക്യം കുടുംബം. അയോധ്യ, മൂകാംബിക, ശബരിമല തുടങ്ങി രാജ്യത്തെ വിശേഷപ്പെട്ട ക്ഷേത്രങ്ങളിലെ ആചാര്യന്മാർ ഇവിടെ എത്തിയിരുന്നു. പാപ്പിനിശ്ശേരി പൊയ്യിലിലെ
കാർത്യായനി അമ്മയുടെ ശ്രാദ്ധ ദിനത്തിൽ മക്കളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പൂജകളിലും വേദോച്ചാരണങ്ങളിലുമാണ് ആചാര്യന്മാർ പങ്കെടുത്തത് .
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് വിശിഷ്ടമായ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്.സന്യാസിമാരുടെയുംസദ്ഗുരുക്കളുടെയും മാതാപിതാക്കളുടെയും അനുഗ്രഹം ലഭിക്കുന്നതിലൂടെ ഒരാൾക്ക് സന്തോഷകരവും ആനന്ദകരവുമായ ജീവിതം നയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചടങ്ങ് മക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്
കണ്ണൂർ : രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ ആചാര്യന്മാരുടെ സംഗമ വേദിയായി കണ്ണൂർ കണ്ണപുരത്തെ മാണിക്യം കുടുംബം. അയോധ്യ, മൂകാംബിക, ശബരിമല തുടങ്ങി രാജ്യത്തെ വിശേഷപ്പെട്ട ക്ഷേത്രങ്ങളിലെ ആചാര്യന്മാർ ഇവിടെ എത്തിയിരുന്നു. പാപ്പിനിശ്ശേരി പൊയ്യിലിലെ
കാർത്യായനി അമ്മയുടെ ശ്രാദ്ധ ദിനത്തിൽ മക്കളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പൂജകളിലും വേദോച്ചാരണങ്ങളിലുമാണ് ആചാര്യന്മാർ പങ്കെടുത്തത് .
കഴിഞ്ഞ വെള്ളി ,ശനി ഞായർ ദിവസങ്ങളിലായാണ് കണ്ണപുരത്തെ മാണിക്യം കുടുംബത്തിൽ മാതാവ് കാർത്യായനി അമ്മയുടെ ഓർമ്മക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് മക്കളുടെ നേതൃത്വത്തിൽ വിവിധ പൂജകളും വേദോച്ചാരണങ്ങളും സംഘടിപ്പിച്ചത്.
അയോധ്യ രാമ ക്ഷേത്രം പൂജാരി, സന്തോഷ് തിവാരി, മുകാംബിക ക്ഷേത്രം തന്ത്രി സുബ്രമണ്യ അഡിക , ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർ, കാശി വിശ്വനാഥ ക്ഷേത്രം പൂജാരി ആചാര്യ ശ്രീകാന്ത മിശ്ര , ബദരിനാഥ ക്ഷേത്രം മുൻ റാവൽ ഈശ്വർ പ്രസാദ് , തിരുപ്പതി ക്ഷേത്രം പ്രധാന പൂജാരി വേണുഗോപാല ദീക്ഷിതുലു , തിരുപതി ക്ഷേത്രം പ്രധാന പൂജാരി അനന്ത ശേഷാചാര്യലു , യജുർവേദ പിണ്ഡിറ്റ് സാമവേദം രവി ശാസ്ത്രി , പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്,ഗുരുവായൂർ ക്ഷേത്രം തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട്, ചോറ്റാനിക്കര ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് , ശബരിമല- ഗുരുവായൂർ മുൻ മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി ,ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി , ചെട്ടികുളങ്ങര മുൻ മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി , തുടങ്ങി രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെയെല്ലാം ആചാര്യന്മാരുടെ ഒരു സംഗമ ഭൂമിയായി മാണിക്യം തറവാട്.ജൂന അഖാട മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മുഖ്യ സാന്നിധ്യമായി.
തങ്ങളുടെ പ്രിയപ്പെട്ട മാതാവിന്റെ ഓർമ്മ ദിനത്തിലാണ് എയർ ഇന്ത്യയിൽ മാനേജരായ രമേശ് നമ്പ്യാർ ഉൾപ്പെടെയുള്ള മക്കളുടെ നേതൃത്വത്തിൽ ഇത്തരമൊരു മഹനീയമായ ചടങ്ങ് സംഘടിപ്പിച്ചത്.മഹാഗണപതിഹോമം , ലളിത സഹസ്രനാമം ജപം, കപിലശ്രവണം പൂജ , ശ്രീസൂക്ത പൂജ , ശുദ്ധ തരലി , സുധർശന ഹോമം , സൂക്ത ഹോമം, മഹാ ശ്രീ പൂജ, ലളിത സഹസ്രനാമം ജപം , നവഗ്രഹ പൂജ പത്മനാഭ സ്വാമി പൂജ ഗുരുവായൂരപ്പൻ പൂജ അയ്യപ്പ പൂജ ചോറ്റാനിക്കര, ദേവി പൂജ ,മൂകാംബിക ദേവി പൂജ ബദരീശ പൂജ, കാശി വിശ്വനാഥ പൂജ ശ്രീരാമപൂജ, വെങ്കിടാചലപതി പൂജ രാജരാജേശ്വര പൂജ ,ചെറുകുന്നിലമ്മ പൂജ , യതി പൂജ തുടങ്ങിയ പൂജകൾ നടന്നു.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് വിശിഷ്ടമായ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്.സന്യാസിമാരുടെയുംസദ്ഗുരുക്കളുടെയും മാതാപിതാക്കളുടെയും അനുഗ്രഹം ലഭിക്കുന്നതിലൂടെ ഒരാൾക്ക് സന്തോഷകരവും ആനന്ദകരവുമായ ജീവിതം നയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചടങ്ങ് മക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.സ്തോത്രാലാപനം , സോപാന സംഗീതം , സംഗീതാർച്ചന , ഭരതനാട്യം തുടങ്ങി വിവിധ ആദ്ധാത്മിക സാംസ്കാരിക പരിപാടികളും നടന്നു