വൈറലാവാൻ വേണ്ടി ഓടുന്ന ട്രെയിനിലെ യാത്രക്കാരെ വടിവച്ചടിച്ച യുവാക്കൾ അറസ്റ്റിൽ
സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി ട്രെയിൻ യാത്രക്കാരെ വടിവച്ച് അടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ബിഹാറിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിനും അറിയപ്പെടുന്നതിനും വേണ്ടിയാണ് യുവാക്കൾ ഇത് ചെയ്തത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ബിഹാറിലെ നാഗ്രിഹാൾട്ടിന് സമീപത്തുവച്ച് ട്രെയിൻ ക്രോസിംഗിനിടെയാണ് യുവാക്കൾ യാത്രക്കാരെ ആക്രമിച്ചത്. ആർപിഎഫ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നാണ്. ആർപിഎഫ് ഒരു വീഡിയോ ഷെയർ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഈ കാര്യം അറിയിച്ചത്.
അതേസമയം വീഡിയോയിൽ പാളത്തിലൂടെ ഒരു ട്രെയിൻ പോകുന്നത് കാണാം. ആ സമയത്ത് കുറച്ച് യുവാക്കൾ ട്രാക്കിനരികിലായി നിലയുറപ്പിച്ചിട്ടുണ്ട്. അവരുടെ കയ്യിൽ വടികളും കാണാം. ട്രെയിൻ സ്പീഡിൽ നീങ്ങവേ തന്നെ ട്രെയിനിന്റെ വാതിലിനടുത്തായി നിൽക്കുന്നവരെ കയ്യിലിരുന്ന വടിവച്ച് യുവാക്കൾ ആഞ്ഞടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.