പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് :യുവാവ് അറസ്റ്റിൽ
തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വിതുര മുളയ്ക്കോട്ടുകര അജ്മൽ മൻസിലിൽ മുഹമ്മദ് ആസിഫ് (21) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വിതുര മുളയ്ക്കോട്ടുകര അജ്മൽ മൻസിലിൽ മുഹമ്മദ് ആസിഫ് (21) ആണ് അറസ്റ്റിലായത്.സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി കാറിൽ കയറ്റിയെന്നും ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ശേഷം പെൺകുട്ടിയെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് വിതുര പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒളിവിൽ പോയ പ്രതിയെ പൊലീസ് തൃശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തു. വിതുര പൊലീസിൻറെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് പ്രതി. കൊലപാതകശ്രമം, കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. നിരവധി പെൺകുട്ടികളോട് സമാനമായ രീതിയിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഭയം മൂലമാണ് പലരും പരാതി നൽകാത്തതെന്നും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.