കോ​ഴി​ക്കോ​ട് വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 462 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ  

കോ​ഴി​ക്കോ​ട് വീണ്ടും കഞ്ചാവ് വേട്ട. സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 462 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കു​രു​വ​ട്ടൂ​ർ പ​റ​മ്പി​ൽ സ്വ​ദേ​ശി
 

 കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വീണ്ടും കഞ്ചാവ് വേട്ട. സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 462 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കു​രു​വ​ട്ടൂ​ർ പ​റ​മ്പി​ൽ സ്വ​ദേ​ശി മ​ണ്ണു​ക​ണ്ടി വീ​ട്ടി​ൽ എം.​കെ. സ​ച്ചി​നാ​ണ് (26) കോ​ഴി​ക്കോ​ട് സി​റ്റി ന​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ൻറ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലെ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ൻറെ​യും ന​ട​ക്കാ​വ് പൊ​ലീ​സി​ൻറെ​യും പി​ടി​യി​ലാ​യ​ത്. യു​വാ​വ് സ​ഞ്ച​രി​ച്ച ബു​ള്ള​റ്റി​ന്റെ ഹാ​ൻ​ഡി​ലി​ൽ തൂ​ക്കി​യി​ട്ട ബാ​ഗി​ൽ​നി​ന്നും ക​ഞ്ചാ​വും ക​ഞ്ചാ​വ് വി​റ്റ 5000 രൂ​പ​യും ക​ണ്ടെ​ത്തി.

ഇ​യാ​ൾ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ കാ​രി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 50 ഗ്രാ​മി​ന്റെ പാ​ക്ക​റ്റു​ക​ളാ​യി തി​രി​ച്ച് ക​ഞ്ചാ​വ് പൊ​തി ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഡാ​ൻ​സാ​ഫ് സ്ക്വാ​ഡി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് ഇ​ട​യി​ട​ത്ത്, സി.​പി.​ഒ മാ​രാ​യ ശ്രീ​ശാ​ന്ത്, ഷി​നോ​ജ്, തൗ​ഫീ​ക്ക്, ല​തീ​ഷ്, ധി​നീ​ഷ്, ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ, എ​സ്.​സി.​പി.​ഒ മാ​രാ​യ രാ​ഹു​ൽ, അ​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ ര​ജീ​ഷ്, സ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.