വിൽപ്പനയ്ക്ക് എത്തിച്ച ലഹരിമരുന്നുമായി വർക്കലയിൽ യുവാവ് പിടിയിൽ
വർക്കലയിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വർക്കല പുത്തൻവീട്ടിൽ വിഷ്ണുകുമാർ (28) ആണ് തിരുവനന്തപുരം ജില്ല ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. ഇയാളിൽ നിന്നും ചെറിയ അളവിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.
May 21, 2026, 09:42 IST
തിരുവനന്തപുര : വർക്കലയിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വർക്കല പുത്തൻവീട്ടിൽ വിഷ്ണുകുമാർ (28) ആണ് തിരുവനന്തപുരം ജില്ല ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. ഇയാളിൽ നിന്നും ചെറിയ അളവിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മൂന്നുമാസമായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ചും ലഹരി വില്പന നടത്തിവരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല പോലീസിന് കൈമാറി.പ്രതിയിൽ നിന്നും ലഹരിവസ്തുക്കൾ വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.