യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തക്കേസ് ; പ്രതി അറസ്റ്റിൽ

ചെങ്കള പഞ്ചായത്തിൽ താമസക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂർ, ഇടയന്നൂർ, പാലയോട്, ആർ യദുനന്ദി (21)നെയാണ് എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ അജിതയും സംഘവും അറസ്റ്റു ചെയ്തത്.
 

 കാസർകോട്: ചെങ്കള പഞ്ചായത്തിൽ താമസക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂർ, ഇടയന്നൂർ, പാലയോട്, ആർ യദുനന്ദി (21)നെയാണ് എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ അജിതയും സംഘവും അറസ്റ്റു ചെയ്തത്.

2024 ഫെബ്രുവരി മാസയുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തക്കേസ് ; പ്രതി അറസ്റ്റിൽത്തിനും 2025 ഡിസംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ആദ്യം യുവതിയുടെ വീടിനു സമീപത്തെ തോട്ടിൻ കരയിലെ കാടിന്റെ മറവിൽ വച്ചും പിന്നീട് അന്യായക്കാരിയുടെ കിടപ്പു മുറിയിൽ കയറിക്കൂടിയുമാണ് ബലാത്സംഗം ചെയ്തതെന്നാണ് കേസ്.

ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതി പ്രകാരമാണ് വനിതാ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ഉണ്ടായിരുന്നു.