കൊണ്ടോട്ടിയിൽ ബസിൽ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
ബസില്‍ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച പ്രതി പിടിയില്‍. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹ് (30) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം.
കൊണ്ടോട്ടി: ബസില്‍ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച പ്രതി പിടിയില്‍. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹ് (30) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെ പാദസരം ഇയാള്‍ ഊരിയെടുക്കുകയായിരുന്നു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവ ശേഷം ഒളിവില്‍ പോയ സബാഹ് വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ആന്റി തെഫ്റ്റ് സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ എസ്.കെ. പ്രിയന്, എ.എസ്.ഐ ശശികുമാര്‍ അമ്പാളി, സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യന്‍, മുസ്തഫ, രതീഷ്, ഋഷികേശ്, അമര്‍നാഥ്, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.