എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യുവതിയടക്കം 3 പേര്‍ കഞ്ചാവുമായി  പിടിയില്‍

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍.  പത്ത് കിലോ കഞ്ചാവാണ് പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ ഡോള, പാര്‍ത്ഥഘോഷ്, ബിഗാഷ് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്. 

 

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍.  പത്ത് കിലോ കഞ്ചാവാണ് പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ ഡോള, പാര്‍ത്ഥഘോഷ്, ബിഗാഷ് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്. 

പിടിയിലായവര്‍ സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നും പിടിയിലായ ബിഗാഷിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ നാലുദിവസത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിഗാഷ്.