വാഗ്ദാനം ചെയ്ത ജോലി നൽകിയില്ല, ഭക്ഷണവും വിശ്രമവും നൽകാതെ കുവൈത്ത് സ്വദേശികളുടെ വീടുകളിൽ ജോലിയെടുപ്പിച്ചു ; പരാതിയുമായി യുവതി

 

പാലക്കാട്: കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടന്നതായി പരാതിയുമായി യുവതി. വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്നും ഭക്ഷണവും വിശ്രമവും നൽകാതെ കുവൈത്ത് സ്വദേശികളുടെ വീടുകളിൽ ജോലിയെടുപ്പിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം.

ഏജൻസികൾ തമ്മിലുള്ള പ്രശ്നങ്ങളാണ്. തന്നെ ഒരു റൂമിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഭക്ഷണം പോലും കിട്ടുന്നില്ല. ശമ്പളമില്ല. ഇത് തന്റെ അവസാനത്തെ വീഡിയോ ആയിരിക്കാം. വല്ലാത്ത മാനസികാവസ്ഥയിലാണ് ആരും ഈ കെണിയിൽ പെടരുതെന്നും യുവതിയുടെ വീഡിയോയിൽ പറഞ്ഞു.

അതേസമയം തന്റെ ഭാര്യയെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു. പട്ടാമ്പിയിലെ നോർക്കയെ സമീപിച്ചിരുന്നുവെന്നും പൊലീസിൽ പരാതി നൽകുമെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.