ഉത്തർപ്രദേശിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി ഭാര്യ; മൃതദഹേം ഗ്രൈൻഡറിലിട്ട് ചതച്ചു
ഉത്തർപ്രദേശിൽ നാടിനെ നടുക്കി അരുംകൊല. സംമ്പൽപൂരിൽ ഷൂ വ്യാപാരിയായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. കൊലയ്ക്ക് ശേഷം ശരീരഭാഗം ചാക്കുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചപ്പോളാണ് സംഭവം പുറം ലോകമറിഞ്ഞത്.
ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദഹേം ഗ്രൈൻഡറിലിട്ട് ചതച്ച ശേഷമാണ് ചാക്കിനുള്ളിലാക്കി ഉപേക്ഷിച്ചത്. ഡിസംബർ 15നാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. വീട്ടിനുള്ളിൽ വെച്ചാണ് ഭർത്താവ് രാഹുലിനെ ഭാര്യ റൂബി കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. മൃതദേഹ ഭാഗങ്ങൾ ചാക്കിനുള്ളിലാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
ഭർത്താവിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി റൂബി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹ ഭാഗങ്ങൾ രാഹുലിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തലയുടെ ഭാഗങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹ ഭാഗങ്ങൾ ഗംഗ നദിയിൽ ഒഴുക്കിയെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. 15 വർഷം മുൻപാണ് രാഹുലിന്റെയും റൂബിയുടെയും വിവാഹം നടന്നത്. ഇവർക്കം 10ഉം 12ഉം വയസുള്ള മക്കൾ ഉണ്ട്.