വയനാട്ടിൽ വൻ കഞ്ചാവ് വേട്ട ; രണ്ട് പേർ പിടിയിൽ
Apr 20, 2025, 19:27 IST
വയനാട്: വയനാട്ടിലെ മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്തുകയായിരുന്ന 18.909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് അടിവാരം നൂറാംതോട് കെ ബാബു (44), കർണാടക വീരാജ്‌പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ ഇ ജലീൽ (43) എന്നിവരാണ് പിടിയിലായത്.
സുൽത്താൻ ബത്തേരി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ ആണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ ആയത്.
കർണാടക ആർ ടി സിയിൽ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവർ. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കഞ്ചാവുമായി പൊലീസ് പിടിച്ചത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.