വയനാട്ടിൽ കഞ്ചാവ് ചെടി വളർത്തിയ പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും

വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതികൾക്ക്‌ മൂന്നു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. ഷോൺ ബാബു (27), ത്രേസ്യാമ്മ ടി.പി. (76) എന്നിവരെയാണ് ശിക്ഷിച്ചത്.

 

കൽപറ്റ: വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതികൾക്ക്‌ മൂന്നു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. ഷോൺ ബാബു (27), ത്രേസ്യാമ്മ ടി.പി. (76) എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാം പ്രതിയായ ഷോൺ ബാബുവിനെ മൂന്നു വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവ് അനുഭവിക്കണം.

രണ്ടാം പ്രതിയായ ത്രേസ്യാമ്മയെ ഒരു വർഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു മാസം അധികതടവ് ശിക്ഷ അനുഭവിക്കണം. കൽപ്പറ്റ അഡ്ഹോക്ക് -11 കോടതി ജഡ്ജി അനസ്.വി. ആണ് ശിക്ഷ വിധിച്ചത്. 2017 ആഗസ്റ്റ് ഏഴിനാണ് കേസിനാസ്പദ സംഭവം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് ഇ.വി. ഹാജരായി.