മാനന്തവാടിയിൽ ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍

കാട്ടിക്കുളം ബേഗൂര്‍ ഇരുമ്പുപാലത്തിനുസമീപത്തുള്ള ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാനാണ് ശ്രമിച്ചത്. പുറകെ വാഹനത്തില്‍ വന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുമ്പോഴേക്കും വാഹനവുമായി കടന്നവരെ തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്‌പോസ്റ്റിനുസമീപം പിടികൂടുകയായിരുന്നു

രാജസ്ഥാന്‍ ഹൊപാര്‍ദി ജോധ്പുര്‍, കല്‍റാന്‍, കല്‍റ സദ്ദാം(28), ജ്മിര്‍ ഗാളി നമ്പര്‍ ഒന്‍പതിലെ നാദു(52), ജോധ്പുര്‍ കല്‍റ, തളിയ മുഷ്താഖ്(51) അജ്മിര്‍ ഗാളി നമ്പര്‍ 18, ലോന്‍ജിയ മൊഹല്ല ഇര്‍ഫാന്‍(34) എന്നിവരെയാണ് പിടികൂടിയത്. ബേഗൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്‍. സന്തോഷ് കുമാര്‍ അറസ്റ്റുചെയ്തത്.

വയനാട് : മാനന്തവാടിയിൽ ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍. രാജസ്ഥാൻ സ്വദേശികളെയാണ് ഫോറസ്റ്റ് ഓഫീസർ  പിടികൂടിയത്. ശനിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. കാട്ടിക്കുളം ബേഗൂര്‍ ഇരുമ്പുപാലത്തിനുസമീപത്തുള്ള ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാനാണ് ശ്രമിച്ചത്. 

രാജസ്ഥാന്‍ ഹൊപാര്‍ദി ജോധ്പുര്‍, കല്‍റാന്‍, കല്‍റ സദ്ദാം(28), ജ്മിര്‍ ഗാളി നമ്പര്‍ ഒന്‍പതിലെ നാദു(52), ജോധ്പുര്‍ കല്‍റ, തളിയ മുഷ്താഖ്(51) അജ്മിര്‍ ഗാളി നമ്പര്‍ 18, ലോന്‍ജിയ മൊഹല്ല ഇര്‍ഫാന്‍(34) എന്നിവരെയാണ് പിടികൂടിയത്. ബേഗൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്‍. സന്തോഷ് കുമാര്‍ അറസ്റ്റുചെയ്തത്.

പുറകെ വാഹനത്തില്‍ വന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുമ്പോഴേക്കും വാഹനവുമായി കടന്നവരെ തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്‌പോസ്റ്റിനുസമീപം പിടികൂടുകയായിരുന്നു. ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.