വ​ലി​യ​തു​റയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

 

വ​ലി​യ​തു​റ : യു​വാ​വി​നെ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി മ​ര്‍ദി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ മു​ന്നു പേ​രെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള​ള​ക്ക​ട​വ് സ്വ​ദേ​ശി മാ​ഹീ​ന്‍ (42) , മു​ട്ട​ത്ത​റ സീ​വ​റേ​ജ് ഫാ​മി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​നോ​ജ് (41), ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ലാ​ല്‍ ഖാ​ന്‍ (42) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് വ​ള​ള​ക്ക​ട​വ് സു​ലെ​മാ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ഷി​ഖി​നെ (41) മു​ന്‍ വി​രോ​ധ​ത്തെ തു​ട​ര്‍ന്ന് ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്ന്​ അ​ഞ്ച് പേ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘം ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു പോ​യി ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച് പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ഷി​ഖ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ​യാ​ണ് പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ ഒ​ളി​ല്‍ പോ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍ക്കാ​യു​ള​ള അ​ന്വ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ പേ​രി​ല്‍ മ​റ്റ് കേ​സു​ക​ളു​ള​ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.