വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

 

വ​ട​ക്കാ​ഞ്ചേ​രി: കോ​ഞ്ചേ​രി അ​മ്മാം​കു​ഴി​യി​ലെ അ​ഭി​ലാ​ഷി​ന്റെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് പി​ടി​കൂ​ടി. കു​മ്പ​ള​ങ്ങാ​ട് സ്വ​ദേ​ശി സി​ജോ​യാ​ണ് പി​ടി​യി​ലാ​യ​ത്. ടൈ​ൽ​സി​ന്റെ പ​ണി​ക്കെ​ത്തി​യ സി​ജോ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​സ​മ​യം നോ​ക്കി കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ എ.​സി.​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​ഐ ഗി​രീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.