വടകരപ്പതി ആൾക്കൂട്ട കൊലപാതകം; മൂന്ന്പേർ കൂടി റിമാൻഡിൽ
ചിറ്റൂർ കൊഴിഞ്ഞാമ്പാറ വടകരപ്പതിയിലെ ആൾക്കൂട്ട കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പരിശ്ശിക്കൽ വലിയ കള്ളിയമ്പാറ റേഷൻ ഷോപ്പിന് സമീപത്തെ എസ്. സുധീഷ് (26), വലിയ കളളിയമ്പാറ കള്ള് ഷാപ്പിന് സമീപത്തുള്ള ജെ. ശ്രുധീഷ് (23)
പാലക്കാട്: ചിറ്റൂർ കൊഴിഞ്ഞാമ്പാറ വടകരപ്പതിയിലെ ആൾക്കൂട്ട കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പരിശ്ശിക്കൽ വലിയ കള്ളിയമ്പാറ റേഷൻ ഷോപ്പിന് സമീപത്തെ എസ്. സുധീഷ് (26), വലിയ കളളിയമ്പാറ കള്ള് ഷാപ്പിന് സമീപത്തുള്ള ജെ. ശ്രുധീഷ് (23), വലിയ കള്ളിയമ്പാറ ഹെൽത്ത് സെന്ററിന് സമീപമുള്ള എസ്. ലോകേഷ് (22) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഏതാനും ദിവസം മുൻപാണ് മീനാക്ഷിപുരത്ത് ആൾകൂട്ട കൊലപാതകത്തിന് പിന്നാലെ വടകരപ്പതി പരിശിക്കല്ലിലും സംഘം ചേർന്ന് യുവാവിനെ മർദ്ദിച്ചു കൊന്നത്. വടകരപ്പതി പഞ്ചായത്തിലെ പരിശിക്കൽ എരുമക്കര വീട് ജോസഫ് മനോഹറിന്റെ മകൻ ജെയിംസ് രാജ്കുമാർ (38) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറ സി.ഐ എസ്. രജീഷ്, എസ്.ഐ എ.കെ ശ്രീജിത്ത്, എ.എസ്.ഐ എൻ. സുമതി, സി.പി.ഒ എച്ച്. ഷിയാവുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്.