വടകരയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Mar 22, 2025, 19:44 IST

വടകര: വടകരയില്‍ എട്ട് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആര്‍ പി. എഫും പോലീസും എക്‌സെസും നടത്തിയ പരിശോധനയിൽ വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
അതേസമയം കൊല്ലത്ത് മയക്കുമരുന്ന് മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ യുവതി 90 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. കര്‍ണാടകയിൽ നിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന 90 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരിവസ്തുക്കള്‍ കണ്ടെത്തി. ബെംഗളൂരു-കൊച്ചി-കൊല്ലം മയക്ക് മരുന്ന് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണിയായ അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തു.