വടകരയിൽ ഡി.വൈ.എഫ്.ഐ നേതാവ് കടമുറിയിൽ മരിച്ച നിലയിൽ

ഡി.വൈ.എഫ്.ഐ നേതാവിനെ വടകരയിൽ കടമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര നോർത്ത് മേഖല സെക്രട്ടറിയുമായ പുറങ്കര സ്വദേശി വി.എം. സുമേഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.

 

 വടകര: ഡി.വൈ.എഫ്.ഐ നേതാവിനെ വടകരയിൽ കടമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര നോർത്ത് മേഖല സെക്രട്ടറിയുമായ പുറങ്കര സ്വദേശി വി.എം. സുമേഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.

വടകര വീരഞ്ചേരിയിലെ സുമേഷിന്റെ അലൂമിനിയം ഫേബ്രിക്കേഷൻ കടയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപെട്ടെങ്കിലും കിട്ടാത്തതിനെ തുടർന്ന് കടയിൽ അന്വേഷിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.