വ​ട​ക്കാ​ഞ്ചേ​രിയിൽ നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

 

വ​ട​ക്കാ​ഞ്ചേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഏ​ഴ് ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പൊ​ലീ​സ് പി​ടി​കൂ​ടി.

അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് 30 വ​ലി​യ ചാ​ക്കു​ക​ളി​ലാ​യി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു ഇ​ത്. തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​ക​രാം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ​ട​ക്കാ​ഞ്ചേ​രി-​ഓ​ട്ടു​പാ​റ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് ല​ഹ​രി ഉ​ൽ​പ​ങ്ങ​ൾ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി കാ​പ്പി​രി​ക്കാ​ട് വെ​ള്ള​റാ​ട്ട​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ നി​ഷാ​ദി​നെ (37) അ​റ​സ്റ്റ് ചെ​യ്തു.