വടക്കാഞ്ചേരിയിൽ ബസിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി വയോധികക്ക് പരിക്ക്

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്.

 

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് യാത്ര ചെയ്യാനായി രാവിലെ 8 മണിയോടെ ഒന്നാംകല്ലിൽ നിന്നും ബസിൽ കയറിയ നബീസ ബസ് മറികയറിയതാണെന്ന് മനസിലായപ്പോൾ ബസിൽ നിന്നും ചാടിയിറങ്ങുകയായിരുന്നു.

അതേസമയം ബസിൽ പെട്ടെന്ന് നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ നബീസയുടെ കാലിലൂടെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നബീസയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും ബസ് കസ്റ്റടിയിലെടുക്കുകയും ചെയ്തു.