ഭാര്യയുടെ വിശ്വാസവഞ്ചന ; മനംനൊന്ത് 35-കാരൻ ജീവനൊടുക്കി

 

ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലാണ് ഭാര്യയുടെ വഞ്ചനയിൽ മനംനൊന്ത് 35 വയസ്സുള്ള ദൽചന്ദ് അഹിർവാർ എന്ന യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യാശ്രമം നടത്തുന്നതിന് മുമ്പ് ഇയാൾ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. തനിക്ക് മരിക്കാൻ ആഗ്രഹമില്ല എന്ന് വീഡിയോയിൽ പറഞ്ഞുകൊണ്ടാണ് ദൽചന്ദ് ഈ കടുംകൈ ചെയ്തത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ദൽചന്ദ്, ഝാൻസി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും, കുടുംബത്തിന്റെ ഭാഗത്തുനിന്ന് പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഝാൻസിയിലെ ഇംലൗട്ട ഗ്രാമവാസിയാണ് മരിച്ച ദൽചന്ദ് അഹിർവാർ. 2015-ലാണ് ഇയാൾ ഗാട്ട് കോത്ര സ്വദേശിനിയായ ജാനകിയെ വിവാഹം കഴിച്ചത്. ഇവർക്ക് എട്ട് വയസ്സുള്ള ഒരു മകനും ഏഴ് വയസ്സുള്ള ഒരു മകളുമുണ്ട്. ഹരിയാനയിലെ ബഹദൂർഗഢിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദൽചന്ദ് ഭാര്യക്കും മക്കൾക്കുമൊപ്പം അവിടെയായിരുന്നു താമസിച്ചിരുന്നത്.

ഭാര്യക്ക് വീട്ടുടമയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദൽചന്ദ് കടുത്ത മനോവിഷമത്തിലായിരുന്നു. അടുത്തിടെയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഭാര്യ വീട്ടുടമയെക്കൊണ്ട് തന്നെ മർദ്ദിക്കാനും ഫോൺ തട്ടിയെടുക്കാനും ശ്രമിച്ചതായും ദൽചന്ദ് പറഞ്ഞിരുന്നു. കൂടാതെ, ഭാര്യയുടെ പേരിൽ ഇയാൾ സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ആ സ്ഥലം വിൽക്കാൻ നിർബന്ധം പിടിക്കുകയും ചെയ്തത് താങ്ങാനാവാത്ത അപമാനമായതിനാലാണ് ദൽചന്ദ് ആത്മഹത്യ ചെയ്തതെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.