യു പിയിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

 

ലഖ്നൗ : ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മകൾ താനിയെയാണ് പിതാവ് മോ​ഹിത് കൊലപ്പെടുത്തിയത്. മോഹിതുമായി തർക്കം നിലനിൽക്കുന്ന അയൽവാസിയുടെ വീട്ടിൽ കുഞ്ഞ് പോയതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

അതേസമയം കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി കുടുംബം പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മോഹിത് ഒളിവിൽ പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.