മകളും പേരക്കുട്ടിയും നോക്കിനിൽക്കെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു
Oct 5, 2026, 18:43 IST
മകളും പേരക്കുട്ടിയും നോക്കിനിൽക്കെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. മുരിങ്ങൂർ മണ്ടിക്കുന്ന് ഊട്ടോളി വീട്ടിൽ ശശിയുടെ ഭാര്യ ഗീത (57) ആണ് മരിച്ചത്.മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.
ചേർത്തലയിലുള്ള മകളെ ട്രെയിൻ കയറ്റി വിടാനായി എത്തിയതായിരുന്നു ഗീത.
മൂവരും റെയിൽപാളം കടന്നാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രാക്കിന്റെ തൊട്ടരികിൽ പ്ലാറ്റ്ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ഗീതയെ എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മകൾ ശാരിയും പേരക്കുട്ടി ശ്രാവണും നോക്കി നിൽക്കെയായിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.