തൃശ്ശൂരിൽ വീടുകയറി ആക്രമണം : യുവാവ് അറസ്റ്റിൽ

 

ഒല്ലൂർ : സ്ത്രീയെ രാത്രിയിൽ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാനാട്ടുകരയിൽ പട്ടി ഫാം നടത്തുന്ന പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖിനെയാണ് (39) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മരത്താക്കരയിലായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വൈശാഖ്.