തൃശൂരിൽ അയൽവാസിയുമായുള്ള തർക്കത്തിനിടെ വെട്ടിക്കൊലപ്പെടുത്തി ; പ്രതി അറസ്റ്റിൽ

കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് സെൻ്റ് ജോസഫ് പള്ളിയ്ക്ക് സമീപം ചേല്യേയക്കര വീട്ടിൽ  ഷിജു (42) വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അന്തോണി (69)യെ  വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ‌

 

അന്തോണിയും ഷിജുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം

തൃശൂർ : കോടശ്ശേരിയിൽ അയൽവാസിയെ തർക്കത്തെ തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് സെൻ്റ് ജോസഫ് പള്ളിയ്ക്ക് സമീപം ചേല്യേയക്കര വീട്ടിൽ  ഷിജു (42) വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അന്തോണി (69)യെ  വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ‌

ഏപ്രിൽ 19 ശനിയാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം നടന്നത്. അന്തോണിയും ഷിജുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം. അയൽവാസിയുടെ പറമ്പിൽ വെച്ചാണ് കൊലപാതകം നടന്നത്.