തൃശൂരിൽ ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച് അഭിഭാഷകൻ

 

തൃശൂർ: തൃശൂർ പേരാമംഗലത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി എടുത്തത്.

രണ്ട് വർഷമായി കുട്ടിയുടെ പിതാവും മാതാവും വിവാഹബന്ധം വേർപ്പെടുത്തിയിട്ട്. കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ചകളിൽ പിതാവിന്റെ കൂടെയാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ ദിവസത്തിലാകാം ലൈഗികാതിക്രമം നേരിട്ടതെന്നാണ് കരുതുന്നത്.