തൃശൂരിൽ പട്ടാപകൽ വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു
ചാലക്കുടിയിൽ പട്ടാപകൽ വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.മേലൂർ - വെട്ടുകടവ് ആര്യമ്പാടം ചിരിയപ്പിള്ളി കുട്ടപ്പൻ
തൃശൂർ : ചാലക്കുടിയിൽ പട്ടാപകൽ വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.മേലൂർ - വെട്ടുകടവ് ആര്യമ്പാടം ചിരിയപ്പിള്ളി കുട്ടപ്പൻ (സുബ്രഹ്മണ്യൻ)ന്റെ വിട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. ഒരു പവൻ വീതം തുക്കം വരുന്ന രണ്ട് വളകൾ, മൂന്നര ഗ്രാം തുക്കം മുളള മോതിരവും, നാൽപ്പത്തി ആറായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം
. കുടുംബനാഥൻ സുബ്രഹ്മണ്യൻ മേലൂർ ജംഗ്ഷനിൽ പച്ചമുളക്ക് വിൽപ്പന നടത്തുന്നതിനായി പോയ സമയത്താണ് മോഷണം നടന്നത്. സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രിക സമീപത്തെ പറമ്പിൽ ജാതിക്കായ പറക്കാനായി പോവുകയും ചെയ്തു. സുബ്രഹ്മണ്യൻ തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിലും അകത്ത് അലമാര തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലുമായിരുന്നു.
വാർഡ് മെമ്പർ എം എസ് ബിജുവും, പഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കനും സ്ഥലത്തെത്തി കൊരട്ടി പോലിസിനെ വിവരം അറിയിച്ചു. പോലിസെത്തി വിശദമായ അന്വഷണം നടത്തി. ഡോഗ് സ്ക്കോഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു . സുബ്രഹ്മണ്യനും, ഭാര്യ ചന്ദ്രികയും മാത്രമാണിവിടെ താമസിക്കുന്നത്. സുബ്രഹ്മണ്യന്റെ ചികിത്സയ്ക്കായി കരുതി വച്ച പണമായിരുന്നു വിട്ടിൽ സൂക്ഷിച്ചിരുന്നത്. കൊരട്ടി പോലിസ് അന്വഷണം ആരംഭിച്ചു.