തൃശ്ശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ

 


തൃശൂർ: പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഫ്ലാറ്റിന്റെ ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്ലാറ്റിലേക്കാണ് പടക്കമെറിഞ്ഞത്. വീര്യം കൂടിയ പടക്കമാണ് വലിച്ചെറിഞ്ഞതെന്നാണ് റിപ്പോർട്ട്.

അതേസമയം മൂന്നം​ഗ സംഘമാണ് ഫ്ലാറ്റ് മാറി പടക്കം എറിഞ്ഞതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റൊരു ഫ്ലാറ്റിൽ തമാസിക്കുന്ന കുട്ടികളുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഫ്ലാറ്റിലേക്ക് പടക്കം വലിച്ചെറിഞ്ഞത്. രണ്ട് പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.