തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം : യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ ഗുണ്ടാ നേതാക്കളുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാ(23)നാണ് വെട്ടേറ്റത്. കൈക്ക് വെട്ടേറ്റ തൗഫീഖ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്. കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ സഹോദരന്മാർ. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.