ഇഎംഐ അടയ്ക്കാൻ പണമില്ല; ക്ഷേത്രത്തിൽ കയറി കവർച്ച നടത്തിയ യുവാക്കൾ അറസ്റ്റിൽ
വർക്കല താഴെവെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മൊബൈൽ ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ യുവാക്കൾ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.
Apr 24, 2025, 16:49 IST
21,000 രൂപയാണ് മോഷണം പോയതെന്ന് ഭാരവാഹികൾ അറിയിച്ചു
തിരുവനന്തപുരം: ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ ക്ഷേത്രത്തിൽ കയറി കവർച്ച നടത്തി യുവാക്കൾ. വർക്കല താഴെവെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മൊബൈൽ ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ യുവാക്കൾ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.
ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയും സ്റ്റോർ റൂമും കുത്തി തുറന്നായിരുന്നു മോഷണം. 21,000 രൂപയാണ് മോഷണം പോയതെന്ന് ഭാരവാഹികൾ അറിയിച്ചു. വെട്ടൂർ സ്വദേശികളായ ശിഹാബ്(18), അസീം (19) എന്നിവരാണ് മോഷണം നടത്തിയത്. ഇരുവരെയും വർക്കല പൊലീസ് പിടികൂടി.