തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോഗി മരിച്ച സംഭവം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

 

 തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. സേഫ്റ്റി റെയിലുള്ള കട്ടിൽ നൽകിയില്ലെന്നും തുടർചികിത്സയിൽ അനാസ്ഥയെന്നും ബന്ധുക്കൾ ആരോപിച്ചു. 

എന്നാൽ അനാസ്ഥയുണ്ടായിട്ടില്ലെന്നും സേഫ്റ്റിറയിലുള്ള കട്ടിൽ ഒഴിവുണ്ടായിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകിയിരുന്നു. മരണകാരണം കണ്ടെത്താൻ പോസ്മോർട്ടം നടത്തുകയാണ്. മൂന്ന് മാസം മുൻപ് മെഡിക്കൽ കോളേജിൽ കട്ടിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സിയിലിരിക്കെ രോഗിക്ക് മരണം സംഭവിച്ചിരുന്നു.