തിരുവനന്തപുരത്ത് കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി ഡോക്ടർ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.
Jul 23, 2025, 19:52 IST
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി ഡോക്ടർ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.
ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഡോക്ടർ സുധേവ് ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിൽ നിന്നെത്തിയ രണ്ട് പേരെയും പൊലീസ് സ്പെഷൽ സ്ക്വാഡാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. ഇരുവരെയും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.