തിരുവനന്തപുരത്ത് മക്കളുടെ മുന്നിൽ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് ഒളിവിൽ
തിരുവനന്തപുരത്ത് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് ( 46) ഒളിവിലാണ്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് ( 46) ഒളിവിലാണ്. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസിനെ അറിയിച്ചത്.
കൊലപാതകത്തിന് ശേഷം സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. നാലാഞ്ചിറയിൽ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മിൽ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടിൽ വെച്ച് വഴക്കുണ്ടാകുകയും, കറിക്കത്തി ഉപയോഗിച്ച് വീട്ടമ്മയുടെ കഴുത്തറുക്കുകയും ചെയ്തത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്.