തിരുവനന്തപുരത്ത് ഹാഷിഷ് ഓയിലും കഞ്ചാവുമായി 27കാരൻ അറസ്റ്റിൽ
Apr 28, 2025, 18:25 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസിൻറെ മയക്കുമരുന്ന് വേട്ട. വീട്ടിലെ ഷെഡ്ഡിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പൂന്തുറ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് അനസ്(27) ആണ് അറസ്റ്റിലായത്.
ഇയാളുടെ വീടിനുമുകളിലെ താത്‌കാലിക ഷെഡ്ഡിൽ നിന്നുമാണ് കുപ്പിയിൽ സൂക്ഷിച്ച 650 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോ ഗ്രാം കഞ്ചാവും പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അനസ് കുടുങ്ങിയത്. വീട്ടിലെ ഷെഡ്ഡിൽ നിന്നും ഇലക്ട്രോണിക് ത്രാസുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.