നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരി നിറച്ച പാഴ്സൽ നൽകിയ  മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൻ്റെ അഡ്രസിലാണ് പാഴ്സൽ എത്തിയത്

 
thiruvananthapuram drug case arrest

 റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് സംഘത്തെ പിടികൂടിയത്

തിരുവന്തപുരം:നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരി നിറച്ച പാഴ്സൽ നൽകിയ  മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൻ്റെ അഡ്രസിലാണ് പാഴ്സൽ എത്തിയത്. പാഴ്സൽ വാങ്ങിയ പ്രശാന്ത്, ഗണേഷ്, ബന്ധു എന്നീ മൂന്നു പേർ കസ്റ്റഡിയിൽ ആണ്. പാഴ്സലിൽ 105 മിഠായികളാണ് ഉണ്ടായിരുന്നത്.  റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് സംഘത്തെ പിടികൂടിയത്.