തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ ര​ണ്ടു​പേ​രെ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​യ​റ​ക്കോ​ണം ചെ​ക്കാ​ല​ക്കോ​ണം ചൊ​വ​ല്ലൂ​ര്‍ ഷൈ​നി മ​ന്‍സി​ലി​ല്‍ ഷാ​ന്‍, പേ​രൂ​ര്‍ക്ക​ട വ​ഴ​യി​ല എം.​ജി ന​ഗ​ര്‍ 210ല്‍ ​വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

പേ​രൂ​ര്‍ക്ക​ട: യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ ര​ണ്ടു​പേ​രെ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​യ​റ​ക്കോ​ണം ചെ​ക്കാ​ല​ക്കോ​ണം ചൊ​വ​ല്ലൂ​ര്‍ ഷൈ​നി മ​ന്‍സി​ലി​ല്‍ ഷാ​ന്‍, പേ​രൂ​ര്‍ക്ക​ട വ​ഴ​യി​ല എം.​ജി ന​ഗ​ര്‍ 210ല്‍ ​വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വ​ഴ​യി​ല സ്വ​ദേ​ശി അ​ശ്വി​ന്‍ പ്ര​സാ​ദി​നെ ആ​യൂ​ര്‍ക്കോ​ണം ജ​ങ്ഷ​നു​സ​മീ​പ​ത്തു​വെ​ച്ച് പ്ര​തി​ക​ള്‍ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ശ്വി​ന്‍ പ്ര​സാ​ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​ശ്വി​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. പേ​രൂ​ര്‍ക്ക​ട എ​സ്.​എ​ച്ച്.​ഒ പ്രൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മി​ഥു​ന്‍, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, അ​നു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.