തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ

 

 

ചെന്നൈ: തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്.

കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.